കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന. ഇതിനു മുന്നോടിയായി ജോണി നെല്ലൂർ പാർട്ടിയിൽ നിന്നുള്ള രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് ഉടൻ കൈമാറുമെന്നാണ് അറിയാൻ കഴിയുന്നത്.
ഈ മാസം 22 ന് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. നാഷണൽ പ്രോഗ്രസീവ് പാർട്ടി എന്നാകും പുതിയ പാർട്ടിയുടെ പേര് എന്നാണ് വാർത്തകൾ. കേരള കോൺഗ്രസിലെ ഏതാനും നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. മുൻ എംഎൽഎ മാത്യു സ്റ്റീഫൻ, ജോർജ് ജെ മാത്യു, പി എം മാത്യു തുടങ്ങിയവർ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് സൂചന.
കേരള കോൺഗ്രസിൽ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും പുതിയ പാർട്ടിയിൽ ചേർന്നേക്കും.





