Hot Posts

6/recent/ticker-posts

സ്വവര്‍ഗ വിവാഹം: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി




സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാനങ്ങളുടെ നിലപാടു തേടി കേന്ദ്ര സര്‍ക്കാര്‍. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ കേന്ദ്രം നിര്‍ദേശം നൽകി. സുപ്രീംകോടതിയില്‍ കേസ് പരിഗണനയിലുള്ള സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. 



സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സ്വവർഗവിവാഹ സങ്കൽപം നഗരകേന്ദ്രീകൃതമായ ഒരു വിഭാഗത്തിന്റേതു മാത്രമാണെന്ന വാദമാണു കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.


സ്വവർഗവിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടതെന്ന കേന്ദ്ര സർക്കാർ വാദം സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പ്രഗൽഭരായ 5 പേർക്കിരുന്ന്, രാജ്യത്തെ മുഴുവൻ ബാധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകില്ലെന്നും വിവാഹത്തിന്റെ പരിധിയിൽ പുതിയബന്ധത്തെ നിർവചിക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. 




കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ബാധകമാകുന്ന പൊതുപട്ടികയിലാണ് വിവാഹം. അതുകൊണ്ടു വിഷയം പാർലമെന്റാണ് തീരുമാനിക്കേണ്ടത്–തുഷാർ മേത്ത വ്യക്തമാക്കി. എന്നാൽ ഹർജിക്കാരുടെ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

Reactions