Hot Posts

6/recent/ticker-posts

എ.ഐ ക്യാമറ പദ്ധതിയുമായി ബന്ധമില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി




ഗതാഗത സുരക്ഷ മുന്‍നിര്‍ത്തിയുള്ള എ.ഐ. ക്യാമറ പദ്ധതിയുമായും എസ്.ആര്‍.ഐ.ടിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ബന്ധമില്ലെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അറിയിച്ചു.  


ആരോപണങ്ങളില്‍ പറയുന്ന പേരുകാര്‍ ആരും യു.എല്‍.സി.എസിന്റെ ഡയറക്ടര്‍മാരല്ലെന്നും യു.എല്‍.സി.എസ്. മാനേജിങ് ഡയറക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.


ബെംഗളൂരു ആസ്ഥാനമായ എസ്.ആര്‍.ഐ.ടി. ഒരു ആശുപത്രി സോഫ്റ്റ്‌വെയര്‍ വികസനപദ്ധതി 2016-ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്കരിച്ചു. അതിന്റെ പേരാണ് യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടി. 





രണ്ടു സ്ഥാപനത്തിലെയും ഡയറക്ടര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടിയുടെ ദൗത്യം 2018-ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. യു.എല്‍.സി.എസ്. എസ്.ഐ.ആര്‍.ടി. ഇപ്പോള്‍ നിലവിലില്ലെന്നും ഊരാളുങ്കല്‍ എം.ഡിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

Reactions