Hot Posts

6/recent/ticker-posts

എഐ ക്യാമറ ഇടപാടിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും




എഐ ക്യാമറ ഇടപാട് അന്വേഷണം വിജിലൻസിന്. അഞ്ച് ഇടപാടുകളെക്കുറിച്ചുള്ള പരാതിയാണ് വിജിലൻസിന് ലഭിച്ചത്. സ്ഥലം മാറ്റം ഉൾപ്പെടെ വിവിധ ഇടപാടുകളിൽ അഴിമതിയെന്നും പരാതിയുണ്ട്.


മുൻ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്തിനെതിരെയും ഗുരുതര ആരോപണമുണ്ട്. അന്വേഷണത്തിന് സർക്കാർ അനുമതി നൽകി.


ഇപ്പോഴത്തെ വിവാദങ്ങൾക്ക് മുൻ‌പേ അന്വേഷണം തുടങ്ങിയെന്നാണ് സർക്കാർ വാദം. 2022 മേയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. 




ഈ വർഷം ഫെബ്രുവരിയിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. വിജിലൻസിന്റെ തിരുവനന്തപുരം സ്പെഷൽ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്. 

Reactions