Hot Posts

6/recent/ticker-posts

രാമപുരം യോഗശ്രീയുടെ ആഭിമുഖ്യത്തിൽ ''യോഗശ്രീ ആനന്ദം 23"




രാമപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യോഗശ്രീ യോഗാ പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏപ്രിൽ 27, 28, 29 തീയതികളിൽ നടത്തുന്ന തൃദിന ക്യാമ്പാണ് ''യോഗശ്രീ ആനന്ദം '23". യോഗാചാര്യ ശ്രീജ ദീപക് നയിക്കുന്ന പരിപാടിയിൽ  വിശിഷ്ടാതിഥികളും എത്തുന്നുണ്ട്. 8 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ്  ക്യാമ്പ്.



ലേബർ ഇൻഡ്യ സ്ഥാപക ചെയർമാൻ ജോർജ് കുളങ്ങര, പ്രശസ്ത സിനിമ-പരസ്യ സംവിധായകൻ ദീപു അന്തിക്കാട്, മുതിർന്ന മാധ്യമ പ്രവർത്തകനും അവതാരകനും ജീവൻ ടിവി മുൻ പ്രോഗ്രാം മേധാവിയുമായിരുന്ന സനൽ പോറ്റി, മോട്ടിവേഷണൽ സ്പീക്കറും സൈക്കോളജിസ്റ്റും മെൻ്ററുമായ അനൂപ് വൈക്കം എന്നിവർ ക്ലാസുകൾ നയിക്കും. 





ഏപ്രിൽ 27 ന് ആരംഭിച്ച് 29 ന് അവസാനിക്കുന്ന തൃദിന ക്യാമ്പിൽ, കുട്ടികളുടെ കോൺസൺട്രേഷൻ, കോൺഫിഡൻസ്, സ്ട്രെസ്സ്, ടെൻഷൻ, സെൽഫ് ഡിഫൻസ്, സോഷ്യൽ അവയർനസ്, തുടങ്ങി ഈ കാലഘട്ടത്തിനാവശ്യമായ വിഷയങ്ങൾ രസകരമായും സമഗ്രമായും ഉൾപ്പെടുത്തും. 




സങ്കീർണ്ണമായ ഒരു പ്രായത്തിലൂടെയും കാലഘട്ടത്തിലൂടെയുമാണ് ഓരോ കുട്ടികളും കടന്ന് പോകുന്നത്. ജീവിതത്തിൻ്റെ പല യാഥാർത്ഥ്യങ്ങളേയും നമ്മൾ അവർക്ക് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അതിനുള്ള ഒരവസരമാണ് ആനന്ദം 23 എന്ന് സംഘാ‌‌ടകർ അറിയിച്ചു.

കുട്ടികളുടെ കോൺസൺട്രേഷനും കോൺഫിഡൻസും വർധിപ്പിക്കുന്നതിനും സ്ട്രെസ്സും ടെൻഷനും കുറക്കുന്നതിനും വേണ്ടി യോഗ, സ്വയരക്ഷക്കുള്ള അവശ്യ മുറകൾ പഠിക്കാൻ കളരി, കുട്ടികൾ തങ്ങളുടെ അവകാശങ്ങളേയും കടമകളേയും പറ്റി മനസ്സിലാക്കാൻ സാമൂഹ്യബോധന ക്ലാസ്, പഠനം രസകരമാക്കാനുള്ള ടെക്നിക്കുകൾ എന്നിവ ക്ലാസിന്റെ ഭാ​ഗമാകും. കൂടാതെ, ഓർമ്മ ശക്തിയും ബുദ്ധിശക്തിയും കോമൺസെൻസും കലാ- കായിക കഴിവുകളും ഒക്കെ ഉപയോഗിച്ചുള്ള പലതരം കളികളിലൂടെ 'ആനന്ദം '23' കടന്നു പോകും.


കുട്ടികൾക്ക് പുറമെ 29-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണി മുതൽ മാതാപിതാക്കൾക്കു വേണ്ടിയുള്ള സെഷനും ഉണ്ട്.പേരൻ്റിങ്ങിൻ്റെ പ്രസക്തി പരിപാടിയിൽ ചർച്ചയാകും. താല്പര്യമുള്ളവർ 9539039996 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.

Reactions