ഈ നേട്ടങ്ങൾ എസ്എസ്എൽസി പരീക്ഷയിൽ അവർക്ക് ഗ്രേസ് മാർ നേടുന്നതിന് സഹായിച്ചു. ഗ്രേസ് മാർക്കിനൊപ്പം സ്പോർട്സ് ആൻഡ് ഗെയിംസിലൂടെ എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്സുകളിൽ സ്പോർട്സ് ക്വോട്ടയിൽ അഡ്മിഷൻ നേടുവാനും കുറഞ്ഞ ചെലവിൽ പഠിക്കാനും ജോലി സമ്പാദിക്കാനും സാധിക്കുന്നു.
കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിച്ച് ആരോഗ്യവും ബുദ്ധി സാമർത്ഥ്യവുമുള്ള പൗരന്മാരായി വളർത്തിയെടുക്കാൻ സ്പോർട്സിലൂടെ സാധിക്കുന്നു.
ലഹരി ഉപയോഗത്തിൽപ്പെട്ട് കുട്ടികൾ വഴിതെറ്റി പോകാതിരിക്കുവാൻ സ്പോർട്സ് സഹായകരമാണ്.





