ഇവരുടെ മകൻ ജഹാമിന്റെ ഭാര്യ ഷംന സലിം (29) ആണ് മരിച്ചത്. കഴിഞ്ഞ മാസം 24ന് വൈകിട്ട് 6ന് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷംന ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 26ന് രാവിലെ 9.30ന് മരിച്ചു.
യുവതിയുടെ പിതാവ് സലിംകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ ഷംനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് മാനസിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.





