Hot Posts

6/recent/ticker-posts

സുറിയാനി ഗാനാലാപന പരിശീലനവുമായി ചേന്നാട് ലൂർദ് മാതാ സൺഡേസ്കൂൾ



വിശ്വാസോത്സവത്തിൽ സുറിയാനി ഗാനാലാപന പരിശീലനവുമായി ചേന്നാട് ലൂർദ് മാതാ സൺഡേസ്കൂൾ. ചേന്നാട് ഒരാഴ്ച നിണ്ടു നിൽക്കുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായി ചേന്നാട് ലൂർദ് മാതാ സൺഡേ സ്കൂളിൽ വിദ്യാർത്ഥികൾക്ക് സുറിയാനി ഗാനാലാപന പരിശീലനം നല്കി. 



പുതു തലമുറയ്ക്ക് പരിചയമില്ലാത്ത സുറിയാനി ഭാഷയും അതുമായി ബന്ധപ്പെട്ട ആരാധനാ ഗാനങ്ങളുമാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്നത്. 



സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോണി കുര്യാക്കോസ് കാപ്പിലപറമ്പിൽ, ഷീന ഓൾവിൻ, സിസ്റ്റർ സിസി എസ്എച്ച് എന്നിവർ പരിശീലനം നല്കുന്നു.




Reactions