കോൺഗ്രസ് നേതാവും അധ്യാപകനും എഴുത്തുകാരനും ഗ്രന്ഥശാലാപ്രവർത്തകനുമായിരുന്ന കെഎം ചുമ്മാറിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടന്നു.
മാനവ സംസ്കൃതി കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് എകെ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
അമ്പാടി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മാനവ സംസ്കൃതി ജില്ലാ ചെയർമാൻ ടിഎസ് സലിം അധ്യക്ഷനായിരുന്നു. അഡ്വ ചാക്കോ തോമസ് അനുസ്മരണ പ്രസംഗം നടത്തി. അഡ്വ ജി ഗോപകുമാർ, എം ശ്രീകുമാർ, എജെ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.