കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി സൺഡേ സ്കൂളിലെ വിശ്വാസോത്സവം - വർണ്ണക്കൂട്ട് ഏപ്രിൽ 10ന് ആരംഭിക്കും. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ. സ്കറിയ വേകത്താനം വിശ്വാസോത്സവം ഉദ്ഘാടനം ചെയ്യും.
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കിയുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പഠനം, പ്രാർത്ഥന, സെമിനാർ, കലാകായിക മത്സരങ്ങൾ, ഭവന സന്ദർശനം, ശ്രമദാനം, വിശ്വാസ പ്രഖ്യാപന റാലി തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവം നടത്തപ്പെടുന്നത്.
സൺഡേ സ്കൂളിലെ ഹൗസ് അടിസ്ഥാനത്തിലാണ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ഹൗസിന് സമ്മാനം നൽകും. 15 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2:30ന് വിശ്വാസ പ്രഖ്യാപന റാലി നടത്തും. തുടർന്ന് പൊതുസമ്മേളനം.
പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയവർക്ക് യാത്രയയപ്പും നൽകും. തുടർന്ന് സമ്മാനദാനം. ആറു ദിവസം നീണ്ടുനിൽക്കുന്ന വിശ്വാസോത്സവത്തിന് വികാരി ഫാ. സ്കറിയ വേകത്താനം, സണ്ണി വാഴയിൽ, ജോജോ പടിഞ്ഞാറയിൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ എസ് ഡി, സിസ്റ്റർ ലിസിയ എസ് ഡി, ബിൻസി ഞള്ളായിൽ, റിസ്സി ജോൺ ഞള്ളായിൽ, അന്നു വാഴയിൽ, ജീന ഷാജി താന്നിക്കൽ, സിമി കട്ടക്കയം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






