പാലാ: അന്തരിച്ച കേരളാ കോൺഗ്രസ് (എം) ചെയർമാനും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ നാലാം ചരമദിനത്തോട് അനുബന്ധിച്ച് പാലാ സെന്റ് തോമസ് കത്തീഡ്രൽ പളളിയിലും കബറിടത്തിങ്കലും പ്രത്യേക പ്രാർത്ഥനയും അനുസ്മരണ ശുശ്രൂഷയും നടന്നു.
ഭാര്യ കുട്ടിയമ്മ മാണിയ്ക്കും മറ്റു കുടുംബാംഗങ്ങളോടും ഒപ്പം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി, മന്ത്രി റോഷി അഗസ്ത്യൻ, ഗവ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, തോമസ് ചാഴികാടൻ എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജോബ് മൈക്കിൾ എം.എൽ.എ, എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, സ്റ്റീഫൻ ജോർജ്, ടോബിൻ' കെ.അലക്സ്, കോർപ്പറേഷൻ ചെയർമാൻമാർ കേരള കോൺ (എം) സംസ്ഥാന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. ഏപ്രിൽ 11ന് കോട്ടയത്ത് വിപുലമായ സ്മൃതി സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.







