Hot Posts

6/recent/ticker-posts

കാവുംകണ്ടം പള്ളിയിൽ ദുഃഖവെള്ളി ആചരണം




കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ ദുഃഖവെള്ളി അനുസ്മരണം വിപുലമായി ആചരിക്കും. രാവിലെ 7ന് പീഡാനുഭവ തിരുകർമ്മങ്ങൾ. ഫാ. സ്കറിയ വേകത്താനം, ഫാ. അഗസ്റ്റിൻ മോണോത്ത്. സന്ദേശം - ഫാ. അഗസ്റ്റിൻ പുന്നോലിൽ OCD സ്ലീവാ ചുംബനം.


രാവിലെ 9:15ന് മയിലാടുംപാറ കുരിശടിയിലേക്ക് ആഘോഷമായ കുരിശിന്റെ വഴി, നഗരികാണിക്കൽ, സമാപനാശിർവാദം, നേർച്ചക്കഞ്ഞി വിതരണം. വികാരി ഫാ. സ്‌കറിയ വേകത്താനം, കൈക്കാരന്മാരായ ബിജു കോഴിക്കോട്ട്, ജോർജുകുട്ടി വല്യാത്ത്, ടോം തോമസ് കോഴിക്കോട്ട്, അഭിലാഷ് കോഴിക്കോട്ട്, ഡേവിസ്‌ കല്ലറക്കൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.







Reactions