കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ വിശ്വാസോത്സവം - 'വർണ്ണക്കൂട്ട്' ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവം വികാരി ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വർക്ക് ബുക്ക്, പഠനം, വിശുദ്ധ കുർബാന ജപമാല പ്രാർത്ഥന, വിവിധ കലാകായിക മത്സരങ്ങൾ എന്നിവ നടത്തി. "ദൈവവിളി" എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ ക്ലാസ് നയിച്ചു.
സൺഡേ സ്കൂൾ കുട്ടികളുടെ മാനസികവും ആത്മീയവുമായ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകികൊണ്ടുള്ള പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സിമി കട്ടക്കയം, ബിൻസി ഞള്ളായിൽ, അന്നു വാഴയിൽ, റിസ്സി ഞള്ളായിൽ, ജീന ഷാജി താന്നിക്കൽ, സന്ധ്യാ തേനംമാക്കൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







