Hot Posts

6/recent/ticker-posts

സ്വകാര്യ വാഹനങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകാൻ പാടില്ല




സംസ്ഥാനത്തെ 2022 ലെ പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. ഇനി മുതൽ സ്വകാര്യവാഹനങ്ങളിൽ പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകാൻ പാ‌ടില്ല. 



എലത്തൂർ ട്രയിൻ തീ വയ്പ്പ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിയമം കർശനമാക്കാൻ ഓട്ടോറിക്ഷ ഉൾപ്പെ‌‌ടെയുള്ള ടാക്സി വാഹനങ്ങൾ മുതൽ സ്വകാര്യവാഹനങ്ങൾക്ക് വരെ ഇത് ബാധകമാണ്. വീടുകളിലേയ്ക്ക് സ്വന്തം വാഹനത്തിൽ എൽപിജി സിലിണ്ടർ കൊണ്ടുപോയാൽ പോലും ചിലപ്പോൾ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. 


പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ളവ ഏജൻസികളുടെ സുരക്ഷിത വാഹനങ്ങളും വിദ​​ഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ല. നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെന്റ് ചെയ്യുമെന്ന് പെസോ അറിയിച്ചു.



ഐഒസി, ബിപിൽ ഉൾപ്പെ‌ടെയുള്ള പെട്രോളിയം സ്ഥാപനങ്ങൾക്കും പെസോ നിർദ്ദേശം നല്കിയിട്ടുണ്ട്.  




Reactions