പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളുമായി സംസ്ഥാനമൊട്ടാകെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യുവ സംഗമത്തിനായി കൊല്ലത്ത് വിപുലമായ ഒരുക്കം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കൊല്ലം ബീച്ചിലെ യുവസംഗമം നാളെ ഉദ്ഘാടനം ചെയ്യുന്നത്. കാല്‍ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ
ജില്ലാ നേതൃത്വം അറിയിച്ചു.
കൊല്ലം ബീച്ചിലാണ് നാളെ ജില്ലാതല പരിപാടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ കാൽ ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. തൊഴിലില്ലായ്മ, സ്വകാര്യവല്‍ക്കരണം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങളാണുളളത്. യുവജനസംഗമത്തിന് മുന്നോടിയായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിവിധങ്ങളായ പ്രചാരണ പരിപാടികളും നടത്തി.





