കണ്ണൂരില്‍ നായാട്ടിനുപോയ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ചു




കണ്ണൂര്‍ പയ്യാവൂരില്‍ നായാട്ടിനുപോയ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ചു. പരത്തനാല്‍ ബെന്നി(55)യാണ് മരിച്ചത്. കാഞ്ഞിരക്കൊല്ലി ഏലപ്പാറയില്‍ ഇന്ന് ശ്രനി) പുലർച്ചെ 12-30 ഓടെയാണ് സംഭവം. നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.


മറ്റു രണ്ടുപേര്‍ക്കൊപ്പമാണ് ബെന്നി നായാട്ടിനു പോയത്. തോക്ക് പാറയുടെ മേല്‍ വെച്ചപ്പോള്‍ ഉരുണ്ട് താഴെവീണ് പൊട്ടിയെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. ഇവര്‍ രണ്ടുപേരും നിലവില്‍ പയ്യാവൂര്‍ സ്റ്റേഷനിലാണുള്ളത്.


സോഫിയയാണ് ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലെമന്റ്, സ്റ്റെഫി എന്നിവരാണ് മക്കള്‍.




Reactions