ഈസ്റ്റർ ദിനത്തിൽ ഈസ്റ്റർ മുട്ടകൾ വിതരണം ചെയ്ത് 12ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് എ.കെ.സി.സി ചെമ്മലമറ്റം യൂണിറ്റ്. ഫാദർ ജെയിംസ് കട്ടയ്ക്കൽ വികാരിയായ വർഷത്തിലാണ് ഈസ്റ്റർ മുട്ടകളുടെ വിതരണം ആരംഭിച്ചത്.
ആയിരത്തോളം മുട്ടകളാണ് വിതരണം ചെയുന്നത്. ഈസ്റ്റർ സന്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കറുകൾ കൊണ്ട് പൊതിഞ്ഞാണ് മുട്ടകൾ നല്കുന്നത്.
ശനിയാഴ്ച രാത്രിയിൽ പാരിഷ് ഹാളിലാണ് മുട്ട പുഴുങ്ങൽ തുടങ്ങുക. ഈസ്റ്റർ കുർബ്ബാനയ്ക്ക് ശേഷം ഈസ്റ്റർ മുട്ടകൾ വിതരണം ചെയ്യും.
പ്രസിഡന്റ് ബെന്നി കിണറ്റുകര, സോജൻ ആലയ്ക്കാപ്പളളിൽ, ജോസ് വെള്ളുകുന്നേൽ, ബേബി കളപ്പുര, ജോസഫ് പരുത്തി തുടങ്ങിയവർ നേതൃത്വം നല്കും.







