Hot Posts

6/recent/ticker-posts

ശിലായുഗ കാഴ്ചകള്‍, മുനിയറകള്‍, വെള്ളച്ചാട്ടങ്ങള്‍; കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് ചൊവ്വാഴ്ച മുതല്‍




സഞ്ചാരികള്‍ക്ക് വര്‍ണക്കാഴ്ചകള്‍ സമ്മാനിക്കാന്‍ കാന്തല്ലൂര്‍ ടൂറിസം ഫെസ്റ്റ് ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് വാണിജ്യമേള ഉദ്ഘാടനം ചെയ്യുന്നത്. 29വരെയാണ് ഫെസ്റ്റ്. 



പയസ്നഗര്‍ പയസ് ടെന്‍ത് സ്‌കൂള്‍ മൈതാനിയിലും ഭ്രമരം വ്യൂ പോയിന്റിലുമാണ് പരിപാടികള്‍ നടക്കുന്നത്. കാന്തല്ലൂര്‍ പഞ്ചായത്തും കാന്തല്ലൂര്‍ ഹോം സ്റ്റേ ആന്‍ഡ് റിസോര്‍ട്ട് അസോസിയേഷനും ചേര്‍ന്നാണ് ഫെസ്റ്റ് നടത്തുന്നത്. 





ഫെസ്റ്റ് ലോഗോ പ്രകാശനം ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍ നിര്‍വഹിച്ചു. 25-ന് കാന്തല്ലൂര്‍ വില്ല് നടക്കും. അന്ന് എല്ലാ വീടുകളിലും മലകളിലും പ്രത്യേകമായി ദീപങ്ങള്‍ തെളിയും.




52 ടൂറിസം കേന്ദ്രങ്ങള്‍, ശിലായുഗ കാഴ്ചകള്‍, മുനിയറകള്‍, വെള്ളച്ചാട്ടങ്ങള്‍, ഭൗമ സൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍, വട്ടവട വെളുത്തുള്ളി, ശിതകാല പച്ചക്കറി പാടങ്ങള്‍, ആപ്പിള്‍, സ്ട്രോബറി, റാഗി, സ്പൈസസ്, തേന്‍ ഉത്പന്നങ്ങള്‍ എന്നിവ വാങ്ങുന്നതിനും തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവസരമുണ്ട്.

Reactions