വേമ്പനാട്ട് കായലിലേക്ക് എത്തുന്നതുവരെ ജലപാത പോളയും പുല്ലും നിറഞ്ഞു കിടക്കുകയാണ്. അതിനാല്‍ കാഞ്ഞിരത്ത് അപ്പുറം വെട്ടിക്കാനം ഭാഗത്ത് ബോട്ട് യാത്ര അവസാനിപ്പിച്ച് അവിടെനിന്ന് തന്നെ യാത്ര തുടങ്ങുകയാണ്‌ചെയ്യുന്നത്. അതോടെ എട്ട് സര്‍വീസ് നടത്തിയിരുന്ന കോടിമതയില്‍നിന്ന് നിലവില്‍ രണ്ട് സര്‍വീസ് മാത്രമാണ് നടത്തുന്നത്.
രാവിലെ ഒമ്പതരയ്ക്കും ഏഴേകാലിനും ആലപ്പുഴയില്‍ നിന്ന് തിരിക്കുന്ന രണ്ട് ബോട്ട് മാത്രം കോടിമതയില്‍ എത്തുന്നുണ്ട്. ആ സമയം പോളയില്‍ ഇളക്കം വരുന്നതിനാലാണ് കഷ്ടിച്ച് ബോട്ട് കടന്ന് പോകാന്‍ കഴിയുന്നത്.





