കളത്തൂർ: വിശ്വാസത്തിൻ്റെയും ആത്മീയതയുടെയും ആഘോഷത്തിൻ്റെ വാതിൽ കളത്തൂർ ഇടവകയിലെ കുട്ടികൾക്കായി തുറന്നു കൊടുത്തുകൊണ്ട് 'ഇഗ്നൈറ്റ് 2023' എന്ന പേരിൽ വിശ്വാസോത്സവം ആരംഭിച്ചു.
ഇടവക വികാരി ഫാ.ജോസ് മഠത്തിക്കുന്നേൽ തിരി തെളിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. സഹ വികാരി ഫാ.ആൻ്റണി ഞരളക്കാട്ട് ഹെഡ്മാസ്റ്റർ തോമസ് താഴത്ത് പറേകുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസ ഉത്സവത്തിന് ശനിയാഴ്ച സമാപനം കുറിക്കും. കുട്ടികളുടെ ആത്മീയവും ശാരീരികവും മാനസികവുമായ വളർച്ചക്ക് ഒരു മുതൽക്കൂട്ട് ആകുന്ന വിധത്തിലാണ് 'ഇഗ്നൈറ്റ് 2023' ക്രമീകരിച്ചിരിക്കുന്നത്.







