Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് പ്രതിഷേധ സമരം നാളെ കോട്ടയത്ത്




കോട്ടയം: കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (വെള്ളിയാഴ്ച്ച) രാവിലെ 10.30  ന് കോട്ടയം തിരുനക്കരയിലുള്ള സിവിൽസപ്ലൈസ് ഓഫീസ് മുന്നിൽ പ്രതിഷേധ സമരം നടത്തും. 


അപ്പർ കുട്ടനാട്ടിലെ നെൽ കൃഷിക്കാരിൽനിന്നും സർക്കാർ വാങ്ങിയ നെല്ലിന്റെ പണം ഉടൻ കൃഷിക്കാർക്ക് നൽകണമെന്നും കൃഷിക്കാർ പാടത്ത് കൊയ്തിട്ടിരിക്കുന്ന നെല്ല് ഉടൻ സംഭരിക്കണമെന്നും സർവ്വർ തകരാറിന്റെ പേരിൽ സംസ്ഥാനത്തെ റേഷൻ വിതരണം നിർത്തിവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുമാണ് സമരപരിപാടി.


ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകും. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ: ജോയ് എബ്രഹാം സമരം ഉദ്ഘാടനം ചെയ്യും.

പാർട്ടിയുടെ സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി അഡ്വ: ജയിസൺ ജോസഫ് അറിയിച്ചു.




Reactions