ഡബ്ല്യൂ എം മൂവീസിന്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിച്ച് ശരത്ചന്ദ്രൻ വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന "ചതി" എന്ന ചിത്രത്തിലെ വീഡിയോ ഗാനം നാളെ (ഏപ്രിൽ 28-ന്) വൈകിട്ട് അഞ്ചു മണിക്ക് പ്രശസ്ത ചലച്ചിത്ര താരം മഞ്ജുവാര്യർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ റിലീസ് ചെയ്യുന്നു.
മെയ് അഞ്ചിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അബുസലിം എന്നിവർ തികച്ചും വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ലാൽജോസ്, അഖിൽ പ്രഭാകർ, ശ്രീകുമാർ (മറിമായം), ശിവദാസ് മട്ടന്നൂർ, ഉണ്ണി രാജ്, ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഉത്പൽ വി നായനാർ ആണ്. എഡിറ്റിംഗ് പി. സി മോഹനൻ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ശരത് ചന്ദ്രൻ വയനാട് എന്നിവരുടെ വരികൾക്ക് പി ജെ സംഗീതം നല്കിയിരിക്കുന്നു. ജാസ്സി ഗിഫ്റ്റ്, സുബാഷ് കൃഷ്ണ, സാന്ദ്ര തോമസ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് മോഹൻ സിതാരയാണ്.
സംഘട്ടനം മാഫിയ ശശി, റോബിൻ ടോം എന്നിവർ നിർവഹിച്ചിരിക്കുന്നു. നൃത്തം ശാന്തി മാസ്റ്റർ, കലാസംവിധാനം മുരളി ബേപ്പൂർ, ചമയം-പട്ടണം റഷീദ്,റഹീം കൊടുങ്ങല്ലൂർ എന്നിവരാണ്. വസ്ത്രലങ്കാരം ഒരുക്കിയിരിക്കുന്നത് രാധാകൃഷ്ണൻ മങ്ങാടും പ്രൊജക്റ്റ് ഡിസൈനർ രാജു പി കെയുമാണ്.
പ്രൊഡക്ഷൻ കൺട്രോളർ- പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ് വയനാട്, അസോസിയേറ്റ് ഡയറക്ടർ-കമൽ കുപ്ലേരി,ഡി.ഐ- സുരേഷ് എസ് ആർ, മിക്സിങ്-ജിജോ ടി ബ്രൂസ്, സൗണ്ട് - രാജേഷ് പി എം, ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ- ധനേഷ് ദാമോദർ, ഫിനാൻസ് കൺട്രോളർ-ടോമി എന്നിവരുമാണ്. സ്റ്റുഡിയോ-ചലച്ചിത്രം, സ്റ്റിൽസ്-കുട്ടീസ്, വിഎഫ്എക്‌സ്- ശ്രീനാഥ്, ഡിസൈനർ- ബിനോഷ് ജോർജ്, പി ആർ ഒ, എ എസ് ദിനേശ്.





