കോട്ടയം: കെ.എം മാണിയുടെ 4-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9,10 തീയതികളിൽ സംസ്ഥാനത്തൊട്ടാകെ അനുസ്മരണ സമ്മേളനങ്ങളും അധ്വാനവർഗ്ഗ ദിനാചരണവും സംഘടിപ്പിക്കും.
കെ എം മാണിയുടെ ചരമദിനമായ ഏപ്രിൽ 9 തിങ്കൾ, ഉച്ചയ്ക്ക് 12 ന് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിലെ കബറിടത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിന്റെ നേത്യത്വത്തിൽ സംസ്ഥാന- ജില്ലാ നേതാക്കൾ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും.
അധ്വാനവർഗ്ഗ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 10 തിങ്കൾ രാവിലെ 11 ന് പാലായിൽ കേരള കോൺഗ്രസ് ഓഫീസിൽ നടക്കുന്നതാണെന്നും കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.






