Hot Posts

6/recent/ticker-posts

കടന്നു പോയത് ഏറ്റവും കൂടുതൽ മഴ ലഭിച്ച ഏഴാമത്തെ മാർച്ച് മാസം



ചൂട് വർധിക്കുന്നതിന് ആനുപാതികമായി മാർച്ച് മാസത്തിൽ വേനൽമഴയിലും റെക്കോർഡ് എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പഠനം. 1901 മുതൽ 2023 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഏഴാമത്തെ മാർച്ച് മാസമാണ് കടന്നുപോയതെന്നാണ് ഐഎംഡി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. 


ഈ കാലയളവിൽ 32.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 2008 മാർച്ചിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്– 122 മില്ലീമീറ്റർ. 


1944 (69 എംഎം), 1915 (46 എംഎം), 1984 (43 എംഎം), 2006 (40 എംഎം) 1967 (37 എംഎം) എന്നീ വർഷങ്ങളാണ് 2003 നേക്കാൾ മാർച്ച്മാസ മഴയുടെ കണക്കിൽ മുൻപിലുള്ളത്.


അതേ സമയം പരമാവധി താപനിലയിൽ വർധന രേഖപ്പെടുത്തിയ 22–ാമത്തെ വർഷമാണിതെന്നും ഐഎംഡി വിശദീകരിച്ചു. മാർച്ച് മാസത്തിലെ ശരാശരി താപനില 33.08 ൽ നിന്ന് 33.29 ആയി ഉയർന്നു. 0.21 ഡിഗ്രി സെൽഷ്യസിന്റെ ശരാശരി വർധന.




രാജ്യത്ത് ഈ മാർച്ച് മാസത്തിൽ ഇടിമിന്നലിൽ മാത്രം 57 പേർ മരിച്ചതായി ഐഎംഡി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 6 നും 20 നും ഇടയിലുള്ള രണ്ടാഴ്ചകാലത്തിനിടയിലാണ് ഈ മരണമത്രയും.

ചൂട് കൂടുന്നതിന് അനുസരിച്ച് രൂപപ്പെടുന്ന ഇടിമേഘങ്ങളിൽ നിന്നാണു മിന്നൽ പുറപ്പെടുന്നത്. ചൂടിന് അനുസരിച്ചു മിന്നലിന്റെ എണ്ണവും തീവ്രതയും വർധിക്കും. മധ്യപ്രദേശിലാണ് ഏറ്റവുമധികം മരണം രേഖപ്പെടുത്തിയത്–20 പേ‍ർ.കേരളത്തിൽ മാർച്ച് 29 ന് 2 മരണം.

Reactions