Hot Posts

6/recent/ticker-posts

കുറഞ്ഞ ചെലവിൽ വടക്കൻ മലബാറിലേയ്ക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം




കുറഞ്ഞ നിരക്കിൽ വടക്കൻ മലബാറിലെ എല്ലായിടത്തേക്കും കെഎസ്ആർടിസിയുടെ സെമി സ്ലീപ്പർ സൂപ്പർ ഡിലീക്സ്, സെമി സ്ലീപ്പർ സൂപ്പർ എക്സ്പ്രസ്സ്‌, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് 
പാസഞ്ചർ എന്നീ ക്ലാസ്സുകളിൽ  30 %  നിരക്കിളവോടെ യാത്ര ചെയ്യാം.



ടേക്ക് ഓവർ സർവീസുകൾക്ക് 30% നിരക്ക് ഇളവ്

കെഎസ്എസ്ആർടിസി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘദൂര സർവ്വീസുകൾക്ക് ഒപ്പം അനധികൃതമായി സ്വകാര്യ സർവ്വീസുകൾ എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകര്യ ബസുകൾ സർവീസ് നടത്തുനതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം സർവ്വീസുകൾ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി കെഎസ്എസ് ആർടിസി ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്.


ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകർഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്റർ മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30 % നിരക്ക് ഇളവ് കെഎസ്ആർടിടിസി പ്രഖ്യാപിച്ചു.




കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

Reactions