Hot Posts

6/recent/ticker-posts

സംസ്ഥാന ഫൊറൻസിക് ലാബിന് ദേശീയ അംഗീകാരം നഷ്ടമായി



നടപടിക്രമങ്ങൾ പാലിക്കുന്നതിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച വരുത്തിയതിനു സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ട‍റിക്കു നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്‍റ്റിങ് ആൻഡ് കാലിബ്രേഷൻ (എൻഎ‍ബിഎൽ) അംഗീകാരം (അക്രഡിറ്റേഷൻ) നഷ്ടമായി.  



 4 മാസം വരെ ഈ വിവരം രഹസ്യമാക്കി വച്ച ഫൊറൻസിക് ലാബ് അധികൃതർ, അംഗീകാരം നഷ്ടമായ വിവരം മറച്ചുവച്ച് എൻഎ‍ബിഎല്ലിന്റെ ലോഗോ ഉപയോഗിച്ച് ഇക്കാലയളവിൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകൾ വിവിധ കോടതികൾക്കു കൈമാറിയതും വിവാദത്തിലായി.  എൻഎ‍ബിഎല്ലിന്റെ അംഗീകാരം നഷ്ടമായാൽ ഫൊറൻസിക് പരിശോധന റിപ്പോർട്ടുകളുടെ ആധികാരിക‍തയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെടുക എന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 


ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ പരിശോധനാ റിപ്പോർട്ടുകളിൽ എൻഎ‍ബിഎൽ ലോഗോ ഉപയോഗിക്കാൻ പാടില്ലെന്ന് ഫൊറൻസിക് ലാബ് ഡയറക്ടർ ലാബിലെ എല്ലാ ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകി.





Reactions