ഊരാളുങ്കൽ കമ്പനിയുടെ ടോറസാണ് അപകടത്തിൽപ്പെട്ടത്. വെള്ളികുളം പള്ളി ഗ്രോട്ടോയ്ക്ക് സമീപമാണ് വാഹനം മറിഞ്ഞത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു.
വാഗമൺ റോഡ് നിർമാണത്തിന്റെ ഭാഗമായി ലോഡുമായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. ജെസിബി ഉപയോഗിച്ച് പാറപ്പൊടി റോഡിൽ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.






