Hot Posts

6/recent/ticker-posts

പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങളാകുന്നു




കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ഐതിഹാസികമായ സംഗമത്തിന് എറണാകുളം ഒരുങ്ങിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. സമ്മേളന നഗരിയായ എറണാകുളം ടൗൺ ഹാളിന് മുന്നിൽ ഏപ്രിൽ 30 ഞായറാഴ്ച്ച രാവിലെ 11മണിക്ക് പതാക ഉയരുന്നത്തോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് വൈകീട്ട് 3ന് സെൻട്രൽ കമ്മിറ്റി ഓഫീസിൽ പ്രതിനിധി സമ്മേളനം നടക്കും.



പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡണ്ടുമാർ, ജില്ലാ സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ പ്രതിനിധികളായിരിക്കും. മെയ് ഒന്നാം തിയ്യതി ഞായറാഴ്ച രാവിലെ 9 മണിക്ക് രജിസ്‌ട്രേഷൻ നടപടികളോടെ പൊതു സമ്മേളനം ആരംഭിക്കും.


ഇൻഷുറൻസ് പദ്ധതി പ്രഖ്യാപനം, കുടുംബ സംഗമം,
ആദരിക്കൽ ചടങ്ങ് തുടങ്ങി വിവിധ പരിപാടികൾക്ക് ശേഷം വൈകീട്ട് 5 മണിയോടെ സമ്മേളനം അവസാനിക്കും.ഇൻഷുറൻസ് രജിസ്ട്രഷന് വേണ്ടി അംഗത്തിന്റെയും നോമിനിയുടെയും ആധാർ നമ്പറും സംഘടനയുടെ ഐഡി കാർഡും എടുക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.




അപേക്ഷിച്ചിട്ടും ഐഡി കാർഡ് ലഭിക്കാത്തവർക്ക് ഇൻഷുറൻസ് രജിസ്‌ട്രേഷനുള്ള സൗകര്യം ചെയ്ത് കൊടുക്കുമെന്നും ഓൺലൈൻ ന്യൂസ്, ചാനൽ റിപ്പോർട്ടമാർ എന്നിവർ ക്യാമറകളും ആയി നമ്മുടെ സമ്മേളനം പകർത്തണമെന്നും പരിപാടി ലൈവ് ചെയ്യാൻ സംവിധാനമുള്ളവർ അത് ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നതായും ജി ശങ്കർ,  
മധു കടുത്തുരുത്തി എന്നിവർ അഭ്യർത്ഥിച്ചു. 

Reactions