Hot Posts

6/recent/ticker-posts

പ്രധാനമന്ത്രി ഏപ്രില്‍ 25-ന് കൊച്ചിയില്‍



കോണ്‍ഗ്രസ് വിട്ട്‌ ബി.ജെ.പിയില്‍ ചേര്‍ന്ന അനില്‍ ആന്റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടും. കൊച്ചിയില്‍ നടക്കുന്ന യുവം പരിപാടിയിലാണ് ഇരുവരും ഒരുമിച്ചെത്തുക. ഏപ്രില്‍ 25 നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന യുവം സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.




ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം അനില്‍ ആന്റണി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനവും ഇതായിരിക്കുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയിലെത്തിയ അനില്‍ ആന്റിണിക്ക് നല്‍കേണ്ടുന്ന പദവിയെക്കുറിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് അനില്‍ ആന്റണിയെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.



കൊച്ചിയിലെ യുവം പരിപാടിക്ക് ശേഷം മെയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്‌. തൃശൂരില്‍ വനിതകളുടെ യോഗത്തിലും കോഴിക്കോട്ട് വിമുക്ത ഭടന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.






Reactions