Hot Posts

6/recent/ticker-posts

ഷാറുഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊർണൂരിൽ നിന്ന്



ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊർണൂരിൽ നിന്ന്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറച്ചുമാറിയുള്ള പമ്പിൽ നിന്നാണ് ഇന്ധനം വാങ്ങിയത്. പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. 




രണ്ടു കാനുകളിലായി നാല് ലീറ്റർ പെട്രോളാണ് ഷാറുഖ് വാങ്ങിയത്. പെട്രോൾ നൽകിയപ്പോൾ സംശയം തോന്നിയില്ലെന്ന് പമ്പ് ജീവനക്കാർ മൊഴി നൽകി.ഇന്ധനം വാങ്ങിയ ശേഷം ഷാറുഖ് തീവയ്പ് നടത്തിയ ആലപ്പുഴ–കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ കയറുകയായിരുന്നു.



പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യൽ തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിൽ ആണ് ചോദ്യം ചെയ്യൽ. 


കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള പ്രാഥമിക വിവരങ്ങൾ ആദ്യഘട്ടത്തിൽതന്നെ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള തെളിവെടുപ്പും വിവിധ ഇടങ്ങളിൽ നടക്കും.




Reactions