Hot Posts

6/recent/ticker-posts

കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാതെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ




കുറവിലങ്ങാട്:  കേരള നെൽവയൽ സംരക്ഷണ നിയമം ലംഘിച്ച് 2022 ഡിസംബർ, 2023 ജനുവരി മാസങ്ങളിൽ കുറിച്ചിത്താനം വില്ലേജ് പരിധിയിൽ ഉഴവൂർ ചെത്തിമറ്റം ഭാഗത്ത് ബ്ലോക്ക് നമ്പർ 6 ൽ റീ സർവ്വേ 119/2 ൽ ഉൾപ്പെട്ട 05.20 ആർ നെൽവയൽ അനധികൃതമായി മണ്ണിട്ട് നികത്തി എന്നുള്ള കുറിച്ചിത്താനം വില്ലേജ് ഓഫീസറുടെയും പാലാ ആർഡിഒ യുടെയും റിപ്പോർട്ട് പ്രകാരം 25-3-2023 ൽ കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ യുടെ ഉത്തരവ് 30 ദിവസത്തിനകം നടപ്പിൽ ആക്കണമെന്ന ഉത്തരവ് ഫയലിൽ ഉറങ്ങുന്നു. 



അനധികൃതമായി നികത്തിയ മണ്ണ് വസ്തു ഉടമ തന്നെ നീക്കം ചെയ്ത് പാടശേഖരം പൂർവ്വ സ്ഥിതിയിൽ ആക്കണമെന്ന ഉത്തരവാണ് സമയപരിധി കഴിഞ്ഞിട്ടും നടപ്പിൽ വരുത്താതെ ഇരിക്കുന്നത്. ഡേറ്റാ ബാങ്കിൽ നിലം ആയി ഉൾപെട്ടിരിക്കുന്ന വസ്തുവിൽ ആണ് അനധികൃതമായി മണ്ണ് നിക്ഷേപിച്ച് നികത്തിയത്.



കൂടാതെ പൊതുമരാമത്ത് വകുപ്പ് റോഡും ഉഴവൂർ വില്ലേജ് പരിധിയിലെ തോട് പുറമ്പോക്കും കൈയ്യേറിയതായി വിജിലൻസ് സംഘവും കണ്ടത്തി. ഈ വസ്തുവിന്റെ വടക്ക് ഭാഗത്തും തെക്കുഭാഗത്തും ഉള്ള നെൽവയൽ സ്വഭാവ വ്യതിയാനം വരുത്തിയതിന്റെ മറവിൽ ആണ് ഇവിടെ അനധികൃത നെൽവയൽ നികത്തൽ നടന്നത്.










Reactions