പാലാ: വർദ്ധിച്ച ജീവിത ചെലവുകൾ കണക്കിലെടുത്ത് ക്ഷേമ പെൻഷനുകൾ കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
എം പി കൃഷ്ണൻനായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോഷി പുതുമന, ബേബി ഈറ്റത്തോട്ട്, കണ്ണൻ ഇടപ്പാടി, താഹ തലനാട്, ടോം നല്ലനിരപ്പേൽ, ഷിനോ മേലുകാവ്, ജ്യോതി ലക്ഷ്മി, ബീന രാധാകൃഷ്ണൻ, രജനി സുനിൽ, ഷൈല ബാലു, നിഷ ജേക്കബ്, അണ്ണൻ പ്രശാന്ത്, ഡയസ് സെബാസ്റ്റ്യൻ, റോയ് നാടുകാണി, ഉണ്ണി മുട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.







