Hot Posts

6/recent/ticker-posts

കുരിശിന്റെ വഴിയെ ധ്യാനിച്ച് മലയാറ്റൂർ തീർത്ഥാടനം നടത്തി



കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ എകെസിസി, പിതൃവേതി, മാതൃവേദി സംഘടനകളുടെ ആഭിമുഖ്യത്തിൽ മലയാറ്റൂർ തീർത്ഥാടനം നടത്തി. ഗാഗുൽത്തായിലേക്കുള്ള യേശുവിന്റെ പീഡാസഹന  മരണത്തെ അനുസ്മരിച്ചുകൊണ്ടുള്ള കുരിശിന്റെ വഴിയിലൂടെയുള്ള തീർത്ഥാടനം ആയിരുന്നു. 



കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലൂടെ പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ് മലയാറ്റൂർ മല കയറിയത്. വികാരി ഫാ. സ്കറിയ വേകത്താനം, ബിജു ഞള്ളായിൽ, ജോസ് കൊന്നക്കൽ, സാബു വാദ്യാനത്തിൽ, ബിൻസി ഞള്ളായിൽ, ബിന്ദു കൊണ്ടൂർ, ഷൈബി തങ്കച്ചൻ താളനാനിക്കൽ, ഡാർളി ചിറപ്പുറത്തേൽ തുടങ്ങിയവർ തീർത്ഥാടന യാത്രയ്ക്ക് നേതൃത്വം നൽകി.







Reactions