മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം കലശാഭിഷേക ചടങ്ങുകളോടെ സമാപിച്ചു.കഴിഞ്ഞ ദിവസം ടാറിംഗ് പൂര്‍ത്തിയാക്കിയ ദേവസ്വം റോഡിന്‍റെ ഉദ്ഘാടനം ദേവസ്വം ഭാരവാഹികളുടെയും നിരവധി ഭക്തരുടെയും സാന്നിദ്ധ്യത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തന്ത്രി മുഖ്യന്‍ ബ്രഹ്മശ്രീ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി നിര്‍വ്വഹിച്ചു. പ്രസിഡന്‍റ് എ.എസ് ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു.
101-ാം വയസ്സിലെത്തിയ ക്ഷേത്രം തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയെ ദേവസ്വത്തിനുവേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങുകളില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവല്‍, വികസനകാര്യ കമ്മറ്റി ചെയര്‍മാന്‍ എ.തുളസീദാസ്, വാര്‍ഡ് മെമ്പര്‍ ലിസ്സി ജോര്‍ജ്, സഹകരണ ബാങ്ക് വെെസ് പ്രസിഡന്‍റ് അജികുമാര്‍ മറ്റത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്ഷേത്ര ചരിത്ര വഴികളും വികസന കാര്യങ്ങളും അടങ്ങുന്ന ലഘു പുസ്തകത്തിന്‍റെ പ്രകാശനം മേല്‍ശാന്തി പ്രവീണ്‍ തിരുമേനി നേരത്തെ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. ഉത്സവത്തിന്‍റെ ഭാഗമായി മോഹനന്‍, അന്ജിമ എസ്.മനോജ് എന്നിവര്‍ നയിച്ച 'ഗാനാമൃതം' പരിപാടിയും പ്രസാദ സദ്യയും നടന്നു.
പരിപാടികള്‍ക്ക് ദേവസ്വം പ്രസിഡന്‍റ് എ.എസ്ചന്ദ്രമോഹനന്‍, സെക്രട്ടറി സുധീഷ് കെ.കെ, ഓമന സുധന്‍, രാധ കൃഷ്ണന്‍കുട്ടി, കെ.കെ.നാരായണന്‍, ജിഷ്ണു, അനന്ദു, പി.ജിരാജന്‍, എ.എസ്.രാധാകൃഷ്ണന്‍, സജീവ്, ഇന്ദിര സതീശ്, ജിഷ്ണു രാജു, ആദില്‍ ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







