Hot Posts

6/recent/ticker-posts

പ്ലാനറ്റ് കില്ലര്‍ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലേക്ക് ; വേഗം മണിക്കൂറില്‍ 63,180 കിമീ




മറ്റൊരു ഭീമന്‍ ഛിന്നഗ്രഹം കൂടി ഭൂമിയ്ക്കടുത്തുകൂടി കടന്നുപോവുന്നു. '2012 കെ വൈ 3' എന്ന ഛിന്നഗ്രഹമാണ് ഏപ്രില്‍ 13 ന് ഭൂമിക്കരികിലൂടെ കടന്നുപോവുക. ഭൂമിയില്‍ നിന്ന് ഏകദേശം 47,84,139 കിലോമീറ്റര്‍ ദൂരത്തുകൂടിയാണ് ഇതിന്റെ പോക്ക്. സൗരയൂഥം രൂപീകരിക്കപ്പെടുന്ന കാലത്ത് സൃഷ്ടിക്കപ്പെട്ട ശിലാരൂപങ്ങളാണ് ഛിന്നഗ്രഹങ്ങള്‍.



നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് എന്ന വിഭാഗത്തിലാണ് 2012 കെവൈ3 യെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 0.5 മുതല്‍ കിലോമീറ്ററിലേറെ വ്യാസമുള്ള ഛിന്നഗ്രഹമാണിത്.


ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിക്കുന്ന ബഹിരാകാശ ശിലകള്‍ അവിടെ തന്നെ കത്തിതീരാറുണ്ട്. എന്നാല്‍ ഒരു കിലോമീറ്ററോ അതില്‍ കൂടുതലോ വ്യാസമുള്ള ഛിന്നഗ്രഹങ്ങള്‍ക്ക് അന്തരീക്ഷം കടന്ന് ഭൂമിയില്‍ പതിക്കാനുള്ള ശേഷിയുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.




എങ്കിലും ഭൂമിയ്ക്ക് യാതൊരു വിധത്തിലും വെല്ലുവിളി സൃഷ്ടിക്കുന്ന ഛിന്നഗ്രഹമല്ല 2012 കെവൈ3. ഭൂമിയില്‍ നിന്ന് 47 ലക്ഷം കിലോമീറ്റര്‍ ദൂരപരിധിയിലൂടെ മണിക്കൂറില്‍ ഏകദേശം 63180 കിമീ വേഗത്തില്‍ ഇത് സുരക്ഷിതമായി കടന്ന് പോവും.

Reactions