പാലാ: പദ്ധതി നിർവഹണത്തിൽ പാലാ നഗരസഭ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്ത്. 2022-23 സാമ്പത്തിക വർഷത്തിൽ പ്രോജക്ട് നിർവഹണവുമായി ബന്ധപ്പെട്ട് 3 കോടി 76ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി.
ഇതോടനുബദ്ധിച്ച് നഗരസഭയിൽ നിർവഹണ ഉദ്യോഗസ്ഥരുടെ അനുമോദന സംഗമം നടത്തി. അനുമോദനയോഗം നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.
കൗൺസിലർമാരായ സാവിയോ കാവുകാട്ട്. ഷാജു തുരുത്തൻ, ബിന്ദു, ബിജി ജോജോ, മായാ പ്രദീപ്, ആൻ്റോ പടിഞ്ഞാറേക്കര, ജോസ് ചീരാങ്കുഴി, ബിനു പുളിക്കകണ്ടം, തോമസ് പീറ്റർ, ഷീബ ജിയോ, ലിസികുട്ടി, സിജി ടോണി, ആർ സന്ധ്യ, നിർവഹണത്തിൽ നേതൃത്വം കൊടുത്ത പയസ്, രവി പാലാ, എന്നിവർ ആശംസകൾ അറിയിച്ചു.





