തീക്കോയി പഞ്ചായത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് പ്രചോദനമേകിയ പീപ്പിൾസ് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിയ്ക്കുന്ന നാട്ടുപാട്ട് ഉദ്ഘാടനവും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ കൈമാറലും ഏപ്രിൽ 14 ന് നടക്കും.
വൈകുന്നേരം 4 മണിക്ക് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നാട്ടുപാട്ട് ഉദ്ഘാടനവും പുസ്തകം കൈമാറലും നിർവഹിക്കും. തുടർന്ന് ലൈറ്റ് റൂം ആന്റ് ഫോട്ടോ ഷോപ്പ് പ്രീ സെറ്റിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് ലഭിച്ച അലക്സ് സജിമോനെ ആദരിക്കും.
ബാലവേദി അംഗങ്ങളെ അനുമോദിക്കലും, ദാനം-മഹത് ദാനം പദ്ധതിയുടെ ഭാഗമായി കുടുംബങ്ങൾക്കുള്ള മരുന്നും ഭക്ഷണ കിറ്റും വിതരണവും ലൈബ്രറി മെമ്പർഷിപ്പ് വിതരണവും പരിപാടിയിൽ നടക്കും.
പരിപാടിയ്ക്ക് ശേഷം പിന്നണി ഗായിക ജോസ്ന ജോസ് അവതരിപ്പിക്കുന്ന നാട്ട്പാട്ട് ആരംഭിയ്ക്കും. തീക്കോയിലെ സംഗീത പ്രേമികൾ കാഴ്ച വയ്ക്കുന്ന നാട്ട് പാട്ട്, ലൈബ്രറി ഗ്രൗണ്ടിൽ എല്ലാ മാസവും ബുധനാഴ്ച വൈകുന്നേരം 5 ന് തുടർന്നും ഉണ്ടായിരിക്കും.