തലപ്പലം ഗ്രാമപഞ്ചായത്ത് കാഞ്ഞിരപ്പാറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴല്‍ കിണറിന്റെയും മോട്ടോര്‍ പുരയുടെയും നിര്‍മ്മാണോദ്ഘാടനം നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് നിർമാണം.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ മുന്‍ ബ്ലോക്ക് പ്രസിഡന്റ് പ്രേംജി.ആര്‍, വാര്‍ഡ് മെമ്പര്‍ സിബിന്‍, രാമകൃഷ്ണചെട്ടിയാര്‍, പി.കെ.ഉണ്ണി, ജോസ് എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.





