മൂന്നാം ദിവസവും തുടർച്ചയായി വിതരണം സ്തംഭിച്ചതോടെ സംസ്ഥാനത്ത് റേഷൻ സംവിധാനം ഗുരുതര പ്രതിസന്ധിയിൽ. റേഷൻ കടകൾ ബുധനാഴ്ചത്തേക്ക് അടിയന്തരമായി അടയ്ക്കാൻ സിവിൽ സപ്ലൈസ് കമ്മിഷണർ നിർദേശം നൽകി.
സർവർ തകരാർ കാരണം ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം പ്രവർത്തിക്കാതെ വന്ന സാഹചര്യത്തിലാണ് നിർദേശം. മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണു തീരുമാനം.
എല്ലാ ജില്ലാ സപ്ലൈ ഓഫിസർമാർക്കും വാട്സാപ് മുഖേന സിവിൽ സപ്ലൈസ് കമ്മിഷണർ ഡോ.ഡി.സജിത് ബാബുവിന്റെ ശബ്ദസന്ദേശം നിർദേശമായി ലഭിച്ചു. ഉച്ചയ്ക്കു ശേഷം നാലു മണിയോടെ കടകൾ ആവശ്യമെങ്കിൽ തുറക്കും.





