കെ എസ് ആർ ടി സിയുടെ പൊൻകുന്നം ഡിപ്പോയിൽ നിന്ന് നടത്തിവരുന്ന പൊൻകുന്നം പാണത്തൂർ സർവീസിന് തന്റെ പ്രത്യേക ആവശ്യപ്രകാരം അത്യാധുനിക സൗകര്യങ്ങളുള്ള 2 കെ സ്വിഫ്റ്റ് ബസ്സുകൾ അനുവദിച്ചതായി ഡോ. എൻ ജയരാജ്.
ഇന്ന് (ഏപ്രിൽ 11) വൈകുന്നേരം 3 മണിക്ക് പൊൻകുന്നം ഡിപ്പോയിൽനിന്നും സ്വിഫ്റ്റിൻ്റെ ആദ്യ സർവ്വീസ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാല് പതിറ്റാണ്ടിലധികമായി മെച്ചപ്പെട്ട രീതിയിൽ സർവീസ് നടത്തിവരുന്നതും പൊൻകുന്നം ഡിപ്പോയുടെ വരുമാനത്തിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ പ്രസ്തുത സർവീസിന് പുതിയ ബസുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടതനുസരിച്ച് സ്വിഫ്റ്റ് ബസ് തന്നെ അനുവദിച്ച ഗതാഗതവകുപ്പ് മന്ത്രി ആൻ്റണി രാജുവിന് എൻ ജയരാജ് നന്ദിയും അറിയിച്ചു.








