Hot Posts

6/recent/ticker-posts

ബാലസാഹിത്യകാരൻ കെ.വി.രാമനാഥന്‍ അന്തരിച്ചു



തൃശ്ശൂർ: പ്രമുഖ ബാലസാഹിത്യകാരൻ കെ.വി. രാമനാഥൻ (91) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അന്തരിച്ചത്. 



അദ്ഭുതവാനരന്മാർ, അദ്ഭുതനീരാളി, ആമയും മുയലും ഒരിക്കൽക്കൂടി, കമാൻഡർ ഗോപി, മാന്ത്രികപ്പൂച്ച തുടങ്ങി ഒരു തലമുറ ഹൃദയത്തിലേറ്റിയ ഇരുപതോളം ബാലസാഹിത്യകൃതികളുടെ രചയിതാവാണ്. 


ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2014-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.


ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനുസമീപം പാലസ് റോഡ് പൗർണമിയിൽ പരേതരായ മണക്കൽ ശങ്കരമേനോന്റെയും കിഴക്കേവളപ്പിൽ കൊച്ചുകുട്ടിയമ്മയുടെയും മകനായി 1932 ഓഗസ്റ്റ് 29-നാണ് കെ.വി. രാമനാഥൻ ജനിച്ചത്. 


36 വർഷം ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. പ്രധാനാധ്യാപകനായാണ് വിരമിച്ചത്.



Reactions