Hot Posts

6/recent/ticker-posts

ജലനിധിയില്‍ ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്




ജലനിധി ശുദ്ധജല പദ്ധതിയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്. എന്‍ജിനീയര്‍മാരും കരാറുകാരും കൈക്കൂലി വാങ്ങി ഒത്തുകളിച്ചുവെന്നും കണ്ടെത്തി.



കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ പദ്ധതികള്‍ കൊണ്ടു പ്രയോജനമുണ്ടായില്ല. കാസര്‍കോഡ് 7.5 കോടിയും മലപ്പുറത്ത് 5 കോടിയും വയനാട് 2.45 കോടിയും ചെലവാക്കി നിര്‍മിച്ച പദ്ധതികളാണ് ഉപോയഗ ശൂന്യമായി കിടക്കുന്നത്. 


കോഴിക്കോട് സാങ്കേതികാനുമതിയില്ലാതെയാണ് പദ്ധതികള്‍ നിര്‍മിച്ചത്. മലപ്പുറം, വയനാട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഉപഭോക്താക്കളില്‍ നിന്നും അനുവദനീയമായതിലും കൂടുതല്‍ തുക ഈടാക്കിയതായും വിജിലന്‍സ് കണ്ടെത്തി.




പലയിടത്തും കിണറുകളില്‍ നിന്നും പൈപ്പുപോലുമിടാതെ പണം വാങ്ങിയെന്നും കണ്ടെത്തലിലുണ്ട്. ഓപ്പറേഷൻ ഡെല്‍റ്റയെന്ന പേരിലുള്ള മിന്നല്‍ പിശോധനയിലാണ് കണ്ടെത്തല്‍.

Reactions