Hot Posts

6/recent/ticker-posts

പന്തളത്ത് നിയന്ത്രണംവിട്ട ജീപ്പ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു, കടയിലേക്ക് പാഞ്ഞുകയറി




പത്തനംതിട്ട: പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. മൂന്ന് വാഹനങ്ങളെ ഇടിച്ചതിന് ശേഷമാണ് ജീപ്പ് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കു പറ്റി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.


പന്തളത്ത് നിന്നും അടൂര്‍ ഭാഗത്തേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ആദ്യം ഒരു കാറിലും പിന്നീട് രണ്ട് ഇരുചക്രവാഹനങ്ങളിലുമാണ് ജീപ്പ് ഇടിച്ചത്. തുടര്‍ന്ന് സമീപത്തെ കടയിലേക്കും ജീപ്പ് ഇടിച്ചുകയറി.



അപകടസമയത്ത് കടയ്ക്കുള്ളില്‍ ആരുമില്ലായിരുന്നു എന്നത് വലിയ അപകടം ഒഴിവാക്കി. എന്നാല്‍ കടയ്ക്കുള്ളിലെ സാധനങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.




Reactions