Hot Posts

6/recent/ticker-posts

എഐ ക്യാമറ; രേഖകള്‍ വിജിലന്‍സിനു കൈമാറാതെ കെല്‍ട്രോണ്‍




റോഡ് ക്യാമറ വിവാദത്തില്‍ പുറംകരാര്‍ സംബന്ധിച്ച രേഖകള്‍ വിജിലന്‍സിനു കെല്‍ട്രോണ്‍ കൈമാറിയില്ല.  വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയ രേഖകള്‍ മാത്രമാണ് വിജിലന്‍സിനു കൈമാറിയത്. 


രേഖകള്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടിസ് നല്‍കാനാണ് വിജിലന്‍സ് തീരുമാനം. ടെണ്ടര്‍ വിവരങ്ങള്‍, എസ്ആര്‍ഐടിയുമായുള്ള കരാര്‍, മോട്ടര്‍ വാഹന വകുപ്പുമായുള്ള ഇടപാടുകള്‍ തുടങ്ങിയ ഫയലുകള്‍ മാത്രമാണ് കൈമാറിയിരിക്കുന്നത്. വിവാദമുയര്‍ന്നപ്പോള്‍ കെല്‍ട്രോണ്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയ രേഖകളാണിവ. 



എന്നാല്‍ പ്രധാനമായും ആരോപണം ഉയർന്ന പുറംകരാറുമായി ബന്ധപ്പെട്ട ഒരു രേഖകളും ഇതുവരെ  വിജിലന്‍സിന് കൈമാറിയിട്ടില്ല. പ്രസാഡിയോ ടെക്നോളജീസ്, അല്‍ഹിന്ദ് ഗ്രൂപ്പ്, ലൈറ്റ് മാസ്റ്റര്‍ ഇന്ത്യ, മീഡിയാട്രോണിക്സ്, ട്രോയിസ് ഇന്‍ഫോടെക് തുടങ്ങിയവരുടെ പങ്കാളിത്തം, കരാറുകള്‍, ഫയലുകള്‍ തുടങ്ങിയവയാണ് കിട്ടാനുള്ളത്. ഇവ തേടി വീണ്ടും വിജിലന്‍സ് നോട്ടിസ് നല്‍കമെന്നാണ് വിവരം. 




Reactions