Hot Posts

6/recent/ticker-posts

നാലുദിവസം മഴയ്ക്ക് സാധ്യത; ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്




തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും. ഒമ്പതിനുശേഷം ഇത് കൂടുതൽ ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറും. 


മോക്ക എന്നായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. എന്നാൽ, ഇതിന്റെ സ്വാധീനത്താൽ പത്തുവരെ മഴയ്ക്ക് സാധ്യതയുണ്ട്.


തിങ്കളാഴ്ച എറണാകുളത്തും വയനാട്ടിലും ചൊവ്വാഴ്ച എറണാകുളത്തും ഇടുക്കിയിലും ബുധനാഴ്ച കോഴിക്കോട്ടും വയനാട്ടിലും മഞ്ഞ മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.




Reactions