എ.കെ.സി.സി 105ാം ജന്മദിനാഘോഷവും കാർഷിക വിളകളുടെ വില തകർച്ചയ്ക്ക് എതിരേ കേന്ദ്ര സംസ്ഥാന ഗവർമെന്റുകൾ ഉണരണം എന്ന് ആവശ്യപെട്ട് കർഷക ജ്വാല തെളിക്കലും ചെമ്മലമറ്റം പത്ന്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടന്നു.
യൂണിറ്റ് ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ജന്മദിന പതാക ഉയർത്തി.തുടർന്ന് ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ കർഷക ജ്വാല തെളിച്ചു.
പ്രസിഡന്റ് ബെന്നി കിണറ്റുകര, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, സോജൻ ആലയ്ക്കാപ്പള്ളിൽ, ജോസഫ് പരുത്തി, ജോസ് വെള്ളുകുന്നേൽ, ബേബി കളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.





