പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ വൻ എംഡിഎംഎ വേട്ട. ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞു നിർത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എംഡിഎംഎ പിടികൂടിയത്. 70 ഗ്രാമോളം എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ എരുമേലി സ്വദേശികളായ 3 പേർ പിടിയിലായി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് എക്സൈസ് സംഘം പാലായിൽ ബസ് തടയുകയായിരുന്നു.





