Hot Posts

6/recent/ticker-posts

അം​ഗൻവാടി പ്രവേശനോത്സവം വർണാഭമായി ആഘോഷിക്കുന്നു




പാലാ നഗരസഭയിലെ 6ാം വാർഡ്  അങ്കണവാടി പ്രവേശന ഉത്സവം വർണാഭമായി.വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സണ്ണി വൈശ്യംപറമ്പിൽ, മോളി ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി.


സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ പ്രവേശനോത്സവം ഇന്നാണ്
(ചൊവ്വാഴ്ച). പുതുതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ഉൾപ്പെടുത്തിയ ചാർട്ട് അങ്കണവാടികളിൽ പ്രദർശിപ്പിക്കും. ഹസ്തദാനം, ആലിംഗനം, വർണക്കടലാസുകൾകൊണ്ടുള്ള മാലകൾ എന്നിവയോടെ വേണം കുട്ടികളെ സ്വീകരിക്കാനെന്ന്‌ വനിതാ ശിശുവികസന വകുപ്പ് നിർദേശിച്ചിട്ടുണ്ട്.




ഇത്തവണത്തെ അങ്കണവാടി പ്രവേശനോത്സവം കഥയും പാട്ടും കളികളുമായി ‘ചിരിക്കിലുക്കം’ എന്ന പേരിലാണ് സംസ്ഥാനമാകെ ആഘോഷിക്കുന്നത്.




പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പരിപാടികൾ പരിസ്ഥിതിദിനമായ ജൂൺ അഞ്ചുവരെയുണ്ട്. അങ്കണക്കൂട്ടം, സസ്‌നേഹം, ഡ്രൈഡേ, ചമയം, പ്രകൃതിനടത്തം, ഒരുതൈ നടാം തുടങ്ങിയ 12 പരിപാടികളാണ് നടത്തുക. 




Reactions