Hot Posts

6/recent/ticker-posts

അരിക്കൊമ്പനെ 'സിനിമേലെടുത്തു'..!




ഇടുക്കിയ വിറപ്പിച്ച അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. 'അരിക്കൊമ്പൻ' എന്നാണ് ചിത്രത്തിന്റെ പേര്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈൽ എം. കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്.


എൻ.എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിക്കുകയാണ്.


ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി, അമൽ മനോജ്, പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ് അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ. പി.ആർ.ഒ - പ്രതീഷ് ശേഖർ ആണ്.




Reactions