Hot Posts

6/recent/ticker-posts

മുഖത്തിന് ബോട്ടോക്‌സ് ഗുണം നല്‍കും ഫ്‌ളാക്‌സ് സീഡ് ജെല്‍



സൗന്ദര്യത്തിന് മങ്ങലേല്‍പ്പിയ്ക്കുന്ന ഒന്നാണ് മുഖത്തുണ്ടാകുന്ന ചുളിവുകളും ചര്‍മം അയഞ്ഞ് തൂങ്ങുന്നതുമെല്ലാം. ഇത് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വഭാവിക മാറ്റവുമാണ്. ഇതിനാല്‍ തന്നെ ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഒന്നാണ് മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍. 



ഇതിന് പരിഹാരമായി പലരും പരീക്ഷിയ്ക്കുന്ന ഒന്നാണ് ബോട്ടോക്‌സ് പോലുള്ള വഴികള്‍. മുഖത്തെ ചുളിവുകള്‍ നീക്കുന്ന, ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയുന്ന ഈ കൃത്രിമ വഴി പലര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നും കൂടിയാണ്.


ഇതിന് പരിഹാരമായി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന സ്വാഭാവിക പരിഹാരങ്ങളുണ്ട്. ഇത്തരത്തില്‍ ബോട്ടോക്‌സ് ഗുണം നല്‍കുന്ന ഒന്നാണ് ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നത്.




ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത് പൊതുവേ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്.ഇത് ചര്‍മത്തിന് നല്‍കുന്ന ഗുണങ്ങളും മികച്ചതാണ്.

ചര്‍മത്തിന് മാത്രമല്ല, മുടിയ്ക്കും നല്ലൊരു മരുന്നാണ് ഫ്‌ളാക്‌സ് സീഡ് ജെല്‍. ഇത് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കുകയും ചെയ്യാം. ഏത് തരം ചര്‍മമുള്ളവര്‍ക്കും ഏറെ നല്ലതാണ് ഫ്‌ളാക്‌സ് സീഡ് ജെല്‍ എന്നത്. ഇത് ചര്‍മത്തില്‍ പുരട്ടുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.

ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് തടയാനും ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയാനും ഫ്‌ളാക്‌സ് സീഡ് ജെല്‍ ഏറെ നല്ലതാണ്. ഇതിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമ്മത്തെ കൂടുതൽ ജലാംശം പകർന്ന് സഹായിക്കുന്നു, ഒപ്പം ഈർപ്പം നിലനിർത്തുകയും ചെയ്യും. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നു കൂടിയാണിത്.

Reactions